കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയും ജസ്റ്റിസുമായ കെ എസ് പുട്ടസ്വാമി അന്തരിച്ചു. 98 വയസായിരുന്നു. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി സുപ്രീം കോടതിയിൽ പോരാടിയ വ്യക്തിത്വമായിരുന്നു പുട്ട സ്വാമി.1952ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് പുട്ടസ്വാമി 1977ലാണ് കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ൽ വിരമിക്കുന്നതുവരെ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു.
ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു…
Kesia Mariam
0
Tags
Top Stories