തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് വാങ്ങിയ മസാല ദോശയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തി. ഗുരുവായൂർ കിഴക്കൻ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ആണ് പാവറട്ടി സ്വദേശികളായ കുടുംബത്തിന് പഴുതാരയെ ലഭിച്ചത്.
കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാര ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്ന് സോഷ്യൽ മീഡിയയിൽ പരാതിക്കാർ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു