മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമില്‍ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സമൂഹ മാധ്യമ ഇടപെടലുകള്‍ പാളുന്നുവെന്ന് നേരത്തെ തന്നെ വിമർശനമുണ്ട്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം.
സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ പാളുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതി നായാണ് നികേഷിനെ ചുമതലയേല്‍പ്പിച്ചത്. മുഴുവൻസമയ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററില്‍ ഇത്തരമൊരു പദവി നല്‍കിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു.
എന്നാല്‍, സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമർശനം അടുത്തിടെ പാർട്ടി കേന്ദ്രങ്ങളില്‍ ഉയർന്നിരുന്നു. കനത്ത പാർട്ടി അനുഭാവികള്‍ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.