പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജയിൽ ചപ്പാത്തിയുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്. പത്ത് ചപ്പാത്തികളടങ്ങുന്ന ഒരു പായ്ക്കറ്റ് കവറിന് 20 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 രൂപ.
ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കിയിരിക്കുകയാണ്. പുതുക്കിയ വില വർദ്ധന നവംബർ 21 മുതൽ നിലവിൽ വരും.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലാ ജയിലുകൾക്കാണ് ജയിൽ ചപ്പാത്തി നിർമ്മിക്കുന്നത്. 2011ലാണ് ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചത്. അന്നുമുതല്‍ രണ്ടു രൂപ വില.
അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതാണ് ചത്തിയുടെ വില വര്‍ദ്ധനവിന് കാരണം അധികൃതർ അറിയിച്ചു. ജയിലുകളിൽ തയ്യാറാക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്റൈസ്- 40, ബിരിയാണി- 55 , ഇഡലി,
35 അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 75-2 ഗ്രാം ഗോപി-25 , വുൺ- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെയായിരുന്നു നേരത്തെ വില കൂട്ടിയത്.