അസാധാരണ വൈകല്യം ബാധിച്ച് കുഞ്ഞ് പിറന്ന സംഭവത്തിൽ ആരോപണം നേരിടുന്ന കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതിയുമായി മറ്റൊരു കുടുംബം.ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡ് ചിറപ്പറമ്പ് വിഷ്ണുദാസ്-അശ്വതി ദമ്പതികളുടെ മകൻ വിഹാൻ വി. കൃഷ്ണക്ക് വലതുകൈയുടെ സ്വാധീനം നഷ്ടമായെന്നാണ് പരാതി. കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞിന്റെ സ്വാധീനം ഇനിയും തിരിച്ചുകിട്ടിയിട്ടില്ല.2023 ജൂലൈ മൂന്നിനാണ് കടപ്പുറം ആശുപത്രിയിൽ അശ്വതി ആൺകുഞ്ഞിന് ജന്മംനൽകിയത്. വാക്വം ഡെലിവറിയിലൂടെ പുറത്തെടുത്ത കുഞ്ഞിന് വലതുകൈക്ക് സ്വാധീനമില്ലായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വാക്വം ഡെലിവറിയിലെ പിഴവാണ് കാരണമെന്ന് വ്യക്തമായതെന്ന് അശ്വതി പറഞ്ഞു.
കുഞ്ഞിന്റെ കൈക്ക് സ്വാധീനം നഷ്ടമായി..ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി…
ജോവാൻ മധുമല
0
Tags
Top Stories