മയക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും.
ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായിരുന്നു.