പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്‌കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ട പി സരിന്‍ സിപിഎമ്മിലേക്ക്.പി സരിനെ ഔദ്യോഗികമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു
രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സരിന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എം.കെ.ജി സെന്ററിലെത്തിയിരുന്നു.
‘ഡോ.പി സരിന്‍ ആദ്യമായിട്ട് എ.കെ.ജി സെന്ററില്‍ എത്തിച്ചേരുകയാണ്. അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്ബര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്ബര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും.’ -എം.വി ഗോവിന്ദന്‍ പറഞ്ഞു
പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.