എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഒരാൾ മരിച്ചു .വീട് ഭാഗികമായി കത്തി നശിച്ചു. വേഴപ്പറമ്പിൽ അനിൽ(നായർ സുധി) (58) ആണ് മരിച്ചത് . ഇയാൾ വാടകക്ക് താമസിക്കുക ആയിരുന്നു വെന്നാണ് വിവരം . സംഭവം നടക്കുമ്പോൾ ഇയാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.മുളംതുരുത്തിയിൽ നിന്നും പിറവത്ത് നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ അണച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പൊള്ളലേറ്റ അനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.ഏതാനും നാളുകളായി ഭാര്യയുമായി വഴക്കിട്ടതായി സമീപവാസികൾ പറഞ്ഞു. അതിനാൽ അപകടം ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ നിഗമനം.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.. ഒരാൾ മരിച്ചു..
ജോവാൻ മധുമല
0
Tags
Top Stories