കോഴിക്കോട്: കോഴിക്കോട് പൊലീസിന് നേരെ ആക്രമണം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
അരയിടത്തുപാലം ബീവറേജിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരിശോധനയ്ക്കിടെ കാറിൽ വന്ന രണ്ട് പേർ അക്രമിക്കുകയായിരുന്നു. അക്രമിച്ച യുവാക്കൾ ഓടിരക്ഷപ്പെട്ടു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസുകാർ ബീച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. എഎസ്ഐ സിജിത്ത്, സിപിഒ മാരായ നവീൻ, രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.