ബിജെപിയ്ക്ക് ഞാൻ പൂർണ പിന്തുണ കൊടുത്തിട്ട് എന്തുകാര്യം, ജനം പിന്തുണക്കുന്നില്ലല്ലോ :വെള്ളപ്പള്ളി നടേശൻ



ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ​ദോഷം കൊണ്ടാണ് എൻഡിഎ വളരുന്നതെന്നും എൻഡിഎ വളർന്നത് കൊണ്ട് ​ഗുണം എൽഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ബിജെപിയ്ക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടത്. എൻഡിഎ എൽഡിഎഫിൻ്റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Previous Post Next Post