കൊച്ചി: ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. സിസാ തോമസിന്‍റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേയില്ല. നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിസാ തോമസിനും കോടതി നോട്ടീസ് അയച്ചു.
സാങ്കേതിക സർവകലാശാല വിസി നിയമനവും ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു. സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി നിരീക്ഷണം.