ഹരിപ്പാട്: അർദ്ധരാത്രിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴയിൽ നടന്ന സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരുവാറ്റ വി.വി ഭവനത്തിൽ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മ പറമ്പ് കോളനി അഭിജിത്ത് (19) )എന്നിവരും, വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ കുമാരപുരം എരിയ്ക്കാവ് അശ്വതി ഭവനത്തിൽ ആദിത്യൻ (18), പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അർദ്ധരാത്രി വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും കാമുകന്മാരും തമ്മിൽ ഏറ്റുമുട്ടി.. 4 പേർ അറസ്റ്റിൽ
ജോവാൻ മധുമല
0
Tags
Top Stories