ഓടയിൽ വീണ് 72 കാരിക്ക് കാലിന് ഗുരുതര പരുക്ക്കല്ലിൽ കാൽ തട്ടുകയും പിന്നീട് ഓടയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.


തിരുവന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിൽ ഓടയിൽ വീണ് 72 കാരിക്ക് കാലിന് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് പിന്നിലേക്ക് നി‌ങ്ങുമ്പോൾ റോഡിലുണ്ടായ കല്ലിൽ കാൽ തട്ടുകയും പിന്നീട് ഓടയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
വാഹന യാത്രക്കാർ വന്നാണ് ഓടയിൽ നിന്ന് ലീലമ്മയെ എഴുന്നേൽപ്പിച്ചത്
Previous Post Next Post