തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. സിബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടസി ബസിനും സ്വകാര്യ ബസിനുമിടയിൽ കുടുങ്ങുകയായിരുന്നു.
സ്വകാര്യ ബസ് ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.