എൻഡിഎ വിടാൻ ബിഡിജെഎസ്?..ആലപ്പുഴയിൽ അടിയന്തിര യോഗം വിളിച്ച് സംസ്ഥാന നേതൃത്വം…



ബിഡിജെഎസ് മുന്നണി മാറ്റം ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യും. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡൻ്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാമ്പിൽ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് യോഗം വിളിച്ചത്. മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. 


Previous Post Next Post