തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് (15/01/2025) വൈകിട്ട് 05.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മഴ മുന്നറിയിപ്പ്…കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ സാധ്യത….
ജോവാൻ മധുമല
0
Tags
Top Stories