ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി ചില്ലു പൊട്ടിച്ച് കവർച്ച നടത്തുകയായിരുന്നു.
മോഷ്ടാവ് സ്കൂട്ടറിലാണ് ബാങ്കിനു മുന്നിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയത്ത് ഹെൽമറ്റും മാസ്കും ജാക്കറ്റും ധരിച്ചെത്തിയ അക്രമി കാഷ്യറെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.