പാമ്പാടി ഗ്രാമപഞ്ചായത്ത് 2-ാം വാർഡിലെ ഗ്രാമറ്റം അങ്കണവാടിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ MLA നിർവ്വഹിച്ചു


പാമ്പാടി ഗ്രാമപഞ്ചായത്ത് 2-ാം വാർഡിലെ ഗ്രാമറ്റം അങ്കണവാടിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ MLA പഞ്ചായത്ത് പ്രസിഡൻ്റ് ഡാലിറോയി അദ്ധ്യക്ഷത വഹിച്ചു, രാധാ വി നായർ, അമ്മ വീട് ഡയറക്ടർ റവ:ഫാദർ തോമസ് മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഹരികുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാബു എം എബ്രഹാം
, സി ഡി പി ഒ ജയകുമാരി ജെ, പഞ്ചായത്തംഗങ്ങളായ അനീഷ് ഗ്രാമറ്റം,ഷേർലി തര്യൻ, സുജാത ശശീന്ദ്രൻ,ഏലിയാമ്മ ആൻ്റണി ,ജിനു ഞാറയ്ക്കൽ, ഉഷാകുമാരി പി എസ്, സുനിത ദീപു,മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ് ഐ സി ഡി എസ് സൂപ്പർവൈസർ സുമ വർഗീസ് ,തങ്കപ്പൻ കെ കെ, ശ്രീജ ഡി എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെയും വിശിഷ്ഠ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. കുട്ടിയുടെയും വനിതകളുടെയും കലാപരിപാടികളും നടത്തി

പാമ്പാടി ഗ്രാമമായത്ത് 2-ാം വാർഡിൽ പ്രവർത്തിച്ചു വരുന്ന ഗ്രാമറ്റം അങ്കണവാടിക്ക് വേണ്ടി
1977 ൽ യശ്ശശരീരനായ കരിയിൽ ചാണ്ടി മാണി സൗജന്യമായി നൽകിയ 5 സെൻ്റ് വസ്തുവിൽ ബാലവാടിയായി പ്രവർത്തനമാരംഭിച്ച പ്രസ്തുത അങ്കണവാടിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് സാങ്കേതികമായ പ്രതിബന്ധങ്ങളെ തരണം ചെയ്തു കൊണ്ട് ത്രിതല പഞ്ചായത്തുകളുടെ സഹായത്താൽ 25 ലക്ഷം രൂപ മുതൽമുടക്കി 850 ച : അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം പണി പൂത്തീകരിച്ചിരിക്കുന്നത്. പാമ്പാടി ബ്ലോക്കിൻ്റെ കീഴിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാതൃകാ അങ്കണവാടിയാണ് ഗ്രാമറ്റം അങ്കണവാടി
Previous Post Next Post