പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്ക്രീം വാങ്ങി നൽകി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഐസ്ക്രീം വാങ്ങി പ്രതിയുടെ സ്ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഐസ്ക്രീം വാങ്ങി നൽകി സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി ആൺകുട്ടിയെ പീഡിപ്പിച്ചു.. 70കാരൻ അറസ്റ്റിൽ…
ജോവാൻ മധുമല
0