കോട്ടയം : ഇപ്പോൾ നടന്ന ക്രൂരമായ റാഗിങ് ഏതെങ്കിലും വിദ്യാർഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാ ണെന്നു ഞാൻ കരുതുന്നില്ല.
അവർക്ക് ഏതെങ്കിലും സംഘടന യുമായി ബന്ധമുണ്ടാകാം.
പക്ഷേ, അവർ ചെയ്ത കാര്യങ്ങളെല്ലാം സംഘടനയുടെ പേരിൽ കൂട്ടിച്ചേർക്കരുത്.
ഇവരെ സംരക്ഷിക്കാനോ നിയമ പരിരക്ഷ നൽകാനോ സംഘടനകൾ ശ്രമിക്കരുത്. ഇത്തരക്കാരെ
തള്ളിപ്പറയാനുള്ള മനസ്സും ധൈര്യ വും സംഘടന കാണിക്കണം.
എങ്കിൽ മാത്രമേ വിദ്യാർഥി സംഘട നാരീതി ശുദ്ധവും ഗുണകരവുമാകൂ. എന്നും
സുരേഷ് കുറുപ്പ് പറഞ്ഞു
സംഘടനാ പ്രവർ ത്തനങ്ങൾക്ക് നിരക്കാത്തതും വിദ്യാർഥി സമൂഹത്തിന് ഗുണം
ആകാത്തതുമായ രീതിയിൽ പ്രവർത്തിക്കുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇങ്ങനെ ഉള്ളവർക്കെതിരെ സംഘടനാ നേതാക്കൾ ശക്തമായ നിലപാട് സ്വീകരിക്കണം.
-കെ. സുരേഷ് കുറുപ്പ് (മുതിർന്ന സിപിഎം നേതാവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയും)