മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് സംസ്ഥാന സർക്കാർ.അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഓണറേറിയം കുടിശ്ശിക എപ്പോൾ നൽകുമെന്നതിലും, വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ആകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സർക്കാർ വഞ്ചിച്ചെന്നും ശക്തമായി സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അധികം ആശ വച്ച് പുലർത്തേണ്ട ! .. ആശ വർക്കർമാരോട് മുഖം തിരിച്ച് സർക്കാർ.. പരിഹാരമായില്ല.. സമരം തുടരും…
Jowan Madhumala
0
Tags
Top Stories