മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി…വൃദ്ധ ദമ്പതികളെ മയക്കി കെടുത്തി മോഷണം




മലപ്പുറം : വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില്‍ മോഷണം. ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്‍ (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.

 ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് കവര്‍ന്നത്.മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post