യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി... ഭർത്താവ് കസ്റ്റഡിയിൽ…





ഇടുക്കി ::നെടുങ്കണ്ടത്തിനു സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ശേഷം രാവിലെയാണ് സരസ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post