പ്രാർത്ഥനയുടെ മറവിൽ ലൈംഗിക പീഡനം: യുവതിയുടെ പരാതിയിൽ പാസ്റ്റർക്കെതിരേ കേസെടുത്ത് പോലീസ്:


ഡൽഹി: ഗ്ലോറി ആൻഡ് വിസ്‌ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് യുവതിയും കുടുംബവും രംഗത്ത്.

ജലന്ധറിൽ താമസിക്കുന്ന പാസ്റ്റർ 'പ്രവാചകൻ ബജീന്ദർ' എന്ന് സ്വയം അഭിസംബോധന ചെയ്‌് അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ഇത് പുറത്തറിയിച്ചപ്പോൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യുവതി പരാതിയിൽ പറഞ്ഞു.
2017 ൽ സിംഗ് നയിച്ച പള്ളിയിൽ ചേർന്നതായും 2023 ൽ അത് വിട്ടതായും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2022 ൽ, ഞായറാഴ്‌ചകളിൽ സിംഗ് തന്നെ പള്ളിയിലെ ഒരു ക്യാബിനിൽ ഒറ്റയ്ക്ക് ഇരുത്തി തന്റെ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും സ്പ‌ർശിക്കുകയും ചെയ്‌തുവെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. 'ഞാൻ കോളേജിൽ പോകുമ്പോൾ അവർ എന്റെ പിന്നാലെ കാറുകൾ അയയ്ക്കുമായിരുന്നു, വീട്ടിലേക്കുള്ള വഴി മുഴുവൻ അവർ എന്നെ പിന്തുടരുമായിരുന്നു. അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

മാനസികമായിസംഘർഷത്തിലാക്കിയിരുന്നുവെ ന്നും യുവതി പോലീസിനോട് പറഞ്ഞു. പാസ്റ്റർ മുൻകാലങ്ങളിൽ ധാരാളം സിം കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നും സ്ത്രീകളുമായി ബന്ധപ്പെടാൻ അവ പതിവായി മാറ്റാറുണ്ടെന്നും ആ സ്ത്രീ പറഞ്ഞു. പാസ്റ്റർക്ക് ഓപിയം കച്ചവടം ഉണ്ടായിരുന്നുവെന്നും ഡൽഹിയിലെ ജിബി റോഡിൽ ബ്രദേഴ്‌സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിക്കുകയും ചെയ്‌തിരുന്നു എന്നും യുവതി പറഞ്ഞു.

അയാളെ എതിർക്കാൻ നിൽക്കുന്ന ആളുകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ ആരോപിച്ചു. ബജീന്ദറിന്റെ വീഡിയോ സന്ദേശങ്ങളും യുവതിയുടെ വീട്ടിൽ വന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന്
കൈമാറിയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ സിങ് ഈ കാര്യങ്ങൾ എല്ലാം നിഷേധിച്ചു. താൻ എവിടേക്കും ഓടിപ്പോകാൻ പദ്ധതിയിടുന്നില്ലെന്നും രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് താനെന്നും അത്തരം തെറ്റായ കാര്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്നുമായിരുന്നു ബജീന്ദറിന്റെ പ്രതികരണം.

തനിക്കെതിരെ കുറ്റം ആരോപിച്ചവർക്കെതിരെ പരാതി നൽകുമെന്നും ബജീന്ദർ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സഹായമഭ്യർഥിച്ചുകൊണ്ട് ബജീന്ദർ സദസ്സിനോട് സംസാരിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു

പരാതിക്കാരിയായ യുവതി വന്നത് അവരുടെ അമ്മ, സഹോദരൻ, ഭർത്താവ് എന്നിവരോടൊപ്പമായിരുന്നുവെന്ന് ജലന്ദർ അസിസ്റ്റൻഡ് പോലീസ് കമ്മീഷണർ ബന്ദീപ് സിങ് പറഞ്ഞു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചേർത്ത് പാസ്റ്റർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെട്ടു
Previous Post Next Post