ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി





ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി. ഒന്നാം പ്രതിയായ ക്രിസ്റ്റീന എന്ന തസ്‌ലീമ, ഭർത്താവ് സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ‍്യാപേക്ഷയാണ് തള്ളിയത്.

ഏപ്രിൽ രണ്ടിന് ആലപ്പുഴയിൽ വച്ചായിരുന്നു രണ്ടു കോടിയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുൽത്താന, പിടിയിലായത്. കേസിൽ തസ്‌ലീമ സുൽത്താന, ഭർത്താവ് അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്.

നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് കഞ്ചാവ് കൈമാറിയെന്നായിരുന്നു തസ്‌ലീമയുടെ മൊഴി. തസ്‌ലീമ നടന്മാരുമായി നടത്തിയ ചാറ്റുകൾ അടക്കം എക്സൈസ് ശേഖരിച്ചിരുന്നു.

വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നത്. തുടർന്ന് ആലപ്പുഴയിലും വിതരണം ചെയ്തതോടെ എക്സൈസിന്‍റെ പിടിയിലായി. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ‍്യ എന്നിവരെ കേസുമായി ബന്ധപ്പെട്ട് എക്സൈസ് ചോദ‍്യം ചെയ്തിരുന്നു.
Previous Post Next Post