കോഴിക്കോട്: യുഎസിലെ ന്യൂജഴ്സിലുണ്ടായ കാറപടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു.
കോളെജിലേക്ക് പോവുന്നതിനിടെ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വടകര സ്വദേശി അസ്ലമിന്‍റെയും ചേളനൂർ സ്വദേസി സാദിദയുടെയും മകളാണ് ഹെന്ന. മാതാപിതാക്കൾക്കൊപ്പമാണ് ന്യൂജഴ്സിയിൽ ഹെന്ന താമസിച്ചിരുന്നത്.