കൊല്ലത്തു നിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ പന്തളത്ത് കണ്ടെത്തി...




കൊല്ലത്തു നിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ പന്തളത്ത് കണ്ടെത്തി. നാടോടി സ്ത്രീയേയും കുട്ടിയേയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശിയായ നാലുവയസ്സുകാരിയാണ് കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്. കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്.
Previous Post Next Post