രാത്രി ഇടിമിന്നലും കാറ്റും മഴയും; പിന്നാലെ 100-ൽ അധികം തത്തകളെ ചത്തനിലയിൽ...


അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ 100-ൽ അധികം തത്തകളെ ചത്തനിലയിൽ കണ്ടെത്തി. 50-ൽ അധികം പക്ഷികളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി.ഝാൻസിയിലെ സിംഗർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വയലിൽ ചത്തുകിടക്കുന്ന ഡസൻ കണക്കിന് തത്തകളെ കാണിക്കുന്ന ഒരു വീഡിയോ അതിവേഗം വൈറലായി, ആശങ്കാകുലരായ നാട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും, അവർ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു സംഘത്തെ അയക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ചത്ത പക്ഷികളെ വലിയ കുഴിയിൽ അടക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. പരിക്കേറ്റ തത്തകളെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും, പലതും ഗുരുതരാവസ്ഥയിലായിരുന്നു. ‘ഇതൊരു കൊടുങ്കാറ്റിന്റെ മാത്രം കാര്യമല്ല,’സംഭവത്തിൽ മനംനൊന്ത് ഒരു പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ പറഞ്ഞു.അപ്രതീക്ഷിത കൊടുങ്കാറ്റുകളും നമ്മുടെ ജൈവവൈവിധ്യത്തിന് വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ഈ പക്ഷികൾക്ക് കാറ്റിന്റെ ശക്തിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഞങ്ങൾ മുമ്പും കൊടുങ്കാറ്റുകൾ കണ്ടിട്ടുണ്ട്, പക്ഷെ പക്ഷികൾക്ക് ഇത്രയും വലിയ ദുരന്തമുണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാര്‍ ഹൃദയം തകര്‍ന്ന് പറയുന്നു.

أحدث أقدم