ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 12 കടകൾക്ക് നോട്ടീസ്


കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത കടകൾ പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. കോഴിക്കോട് സൗത്ത്, നോർത്ത്, വെള്ളയിൽ, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് അധികൃതർ പ്രധാനമായും പരിശോധന നടത്തിയത്. 12 കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ഹോട്ടൽ സ്വീകാർ, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബൺ, ചേളന്നൂരിലെ ഫേമസ് കൂൾബാർ, കുന്നമംഗലത്തെ ഇത്താത്താസ്, ചെറൂപ്പയിലെ അൽ റാസി, പൂവ്വാട്ടുപറമ്പിലെ എംസി ഹോട്ടൽ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇവയ്ക്ക് പുറമേ 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

أحدث أقدم