നാല് വരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 183 ( K .K റോഡ് ) വാഴൂർ ചെങ്കൽ വരെയുള്ള അലൈൻമെന്റ് പരിശോധിച്ചു പാമ്പാടി ടൗൺ ഒഴിവാക്കും ,വട്ടമലപ്പടിക്ക് സമീപത്തു നിന്നും ചേന്നംപള്ളിക്ക് മുകൾവശത്തായി അവസാനിക്കുന്ന ബൈപ്പാസ് റോഡ് വരും വിശദമായി അറിയാം




പാമ്പാടി  .നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 183ന്റെ ജില്ലയിലെ ആദ്യഘട്ട അലൈൻമെന്റ്റ് തീരുമാനിച്ച ഭാഗ ങ്ങളിൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎ ച്ച്എഐ) സംഘം പരിശോധന നടത്തി. ചീഫ് എൻജിനീയർ സഞ്ജയ് ഗാർഗിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോട്ടയം മുളങ്കുഴ ജംക്ഷൻ മു തൽ വാഴൂർ ചെങ്കൽ വരെയുള്ള ഭാഗത്തെ അലൈൻമെന്റ് പരി ശോധിച്ചു. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിയുടെ അലൈൻമെന്റ് ദേശീയപാത വിഭാഗത്തിൻ്റെ അനുമതിക്കായി നൽകിയത്. കോട്ടയം മുളങ്കുഴ ജംക്‌ഷനിൽനി
ന്ന് ആരംഭിക്കുന്ന കോട്ടയം ബൈപാസ്, വട്ടമലപ്പടി ഭാഗത്തു നിന്ന് ചേന്നംപള്ളി ഭാഗത്ത് എത്തുന്ന പാമ്പാടി ബൈപാസ്, പുളിക്കൽകവല ബൈപാസ്, കൊടുങ്ങൂർ ബൈപാസ് എന്നിവ ചേർത്തുള്ള അലൈൻമെന്റാണു നൽകിയിരിക്കുന്നത്. നിലവിൽ
തയാറാക്കിയ അലൈൻമെന്റിൽ  പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാറ്റം വരാമെന്നും ദേശീയ പാത അധികൃതർ പറയുന്നു. 
കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ മാത്രമാണ് നിർമാണ നടപടികൾ ആരം ഭിക്കുക.

റോഡിൻ്റെ രൂപകൽപ്പന👇

വീതി: 24 മീറ്റർ.
 ടാർ ചെയ്ത ഭാഗം: 15 മീറ്റർ.
മധ്യഭാഗത്ത് കോൺക്രീറ്റ് ചെയ്ത ഗർഡർ.
ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത.
മുക്കാൽ മീറ്റർ വീതിയിൽ യൂട്ടിലിറ്റി ഡക്ട്.
أحدث أقدم