മെഡിക്കല്‍ പ്രവേശനപരീക്ഷ "നീറ്റ് 2025' ഇന്നു നടത്തും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർഥികള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
552 നഗരങ്ങളിലെ 566 കേന്ദ്രങ്ങള്‍ക്കൊപ്പം രാജ്യത്തിനു പുറത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.
മൊത്തം 1.20 ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികള്‍ക്കുള്ള അഡ്മിറ്റ് കാർഡ് ഉള്‍പ്പെടെ പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരുന്നു.
കഴിഞ്ഞതവണ ചോദ്യപേപ്പർ ചോർന്നതുള്‍പ്പെടെ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്നലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മോക്ഡ്രിലും നടത്തി. പരീക്ഷാ ദിവസം ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിലുള്ള നിരീക്ഷണവും ഉണ്ടാകും.