സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്റീച്ച് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിസാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്. സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസായിരുന്നിട്ടും അവസരമായി കണ്ട് പണമുണ്ടാക്കാനാണ് നീതിനിര്‍വഹണം നടത്തേണ്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി സ്റ്റാര്‍മോന്‍ ആര്‍. പിള്ള 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. നവംബര്‍ 16-ന് നടന്ന സംഭവം ഇരയായ പോലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു.
ഇരയായ ഉദ്യോഗസ്ഥ തന്റെ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ ആര്‍. പിള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കേസ് ഒഴിവാക്കി ഒത്തുതീര്‍പ്പിലെത്താനാണ് പണം ആവശ്യപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെയാണ് നടന്നത്. അവര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. പോലീസ് മോധാവിയുടെ അന്വേഷണത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥ ബലാത്സംഗത്തിന് ഇരയായത് മൂന്നുദിവസം കഴിഞ്ഞ് അറിഞ്ഞിട്ടും അസിസ്റ്റന്റ് കമന്‍ഡാന്റ് നിയമനടപടികള്‍ സ്വീകരിച്ചില്ല