തിരുവനന്തപുരം: ഇത്തവണ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മേയ് 27 ഓടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രതീക്ഷിക്കുന്നതുപോലെ മൺസൂൺ എത്തിയാൽ ഇത്തവണ നേരത്തെയാവും മഴ.
2009 ലാണ് ഇതിനു മുൻപ് ഇത്ര നേരത്തെ മൺസൂൺ എത്തിയത്. കഴിഞ്ഞ വർഷം മേയ് 31 നാണ് കേരളത്തിൽ കാലവർഷമെത്തിയത്.
ജൂൺ 8 ഓടുകൂടി രാജ്യം മുഴുവൻ മൺസൂൺ വ്യാപിക്കും. സെപ്റ്റംബർ 17 ന് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നും മൺസൂൺ പിൻവാങ്ങുകയും ഒക്‌ടോബർ 15 ന് അവസാനിക്കുകയും ചെയ്യും.