യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർ കസ്റ്റഡിയിൽ…




കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് യുവാവാവായ അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പോലീസ് കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം മൂന്നായി.
പിടിയിലായ രണ്ട് പേർ കൊണ്ടോട്ടി സ്വദേശികളും, ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. കാറിൽ എത്തിയ മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

അതിനിടെ അനൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണം.
أحدث أقدم