പാമ്പാടി മീഡിയാ സെൻ്റർ ഔപചാരിക ഉത്ഘാടനം ഇന്ന് 4 PM ന്


പാമ്പാടി : മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ അനുദിനം നടന്നുകൊണ്ടിയിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ അറിയാനും അറിയിക്കാനുമുള്ള പോരാട്ടത്തിലാണ് നാം ജീവിക്കുന്നത്. ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊ ണ്ടുകൊണ്ടു നമ്മുടെ പാമ്പാടിയിലും 'ഒരു മീഡിയ സെന്റർ' പ്രവർത്തനം ആരംഭിക്കുകയാണ്. നമ്മുടെ ചുറ്റു പാടുകളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ, പ്രദേശികവും അല്ലാത്തതുമായ ദൈനംദിന വാർത്തകൾ തത്സമയം ജനങ്ങളിലെത്തിക്കുവാനുള്ള സംവിധാനങ്ങൾ ഈ മീഡിയ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വാർത്ത കളും സത്യസന്ധമായും ആധികാരികമായും അച്ചടി മാധ്യ മങ്ങൾ മുഖേനയും സോഷ്യൽമീഡിയ വഴിയും എത്തിക്കു വാനാവശ്യമായ സംവിധാനം ഇവിടെയുണ്ട്. ജനങ്ങളെ അറിയിക്കേണ്ട ഏതു പൊതുകാര്യങ്ങൾക്കും മീഡിയ സെന്ററിൽ അറിയിക്കാവുന്നതാണ്. ഇതിൻ്റെ ഔപചാരി കമായ ഉദ്ഘാടനം 2025 മെയ് മൂന്ന് ശനിയാഴ്ച‌ വൈകിട്ട് നാലിന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവഹിക്കുന്നതാണ്. ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടത്തുന്ന സമ്മേളനത്തിൽ ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. താങ്കളുടെ സാന്നിധ്യ സഹക രണം കൊണ്ടു ഈ ചടങ്ങ് വൻവിജയമാക്കണമെന്നു അഭ്യർഥിക്കുന്നു.

എന്ന് മാത്യു പാമ്പാടി (പ്രസിഡൻ്റ്)

എ. കെ. ശ്രീകുമാർ (സെക്രട്ടറി)

ജോവാൻ മധുമല (ട്രഷറാർ)

 *ഉദ്ഘാടന സമ്മേളനം* 

2025 മേയ് 3 ശനിയാഴ്‌ച വൈകിട്ട് 4 ന്

📌ഹൈവേ പാർക്ക് മിനി  കോൺഫറൻസ് ഹാൾ  ഗ്രാമപ്പഞ്ചായത്താഫിസിനു എതിർവശം, പാമ്പാടി

ഈശ്വരപ്രാർഥന 🙏

 *സ്വാഗതം* 

: ശ്രീ. മാത്യു പാമ്പാടി (പ്രസിഡന്റ്റ്, മീഡിയ സെന്റർ)

 *അധ്യക്ഷ പ്രസംഗം* 

: ശ്രീ. ചാണ്ടി ഉമ്മൻ എം. എൽ. എ. 

 *മീഡിയ സെൻ്റർ ഉദ്ഘാടനം* 

: ശ്രീ. വി.എൻ. വാസവൻ (സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി)

 *മുഖ്യപ്രഭാഷണം* 

: എൻ. ഹരി (ബിജെപി മധ്യമേഖല പ്രസിഡന്റ്)

 *ആദരിക്കൽ* 

: ശ്രീ. ടോണി വർക്കിച്ചൻ (ജീവകാരുണ്യ പ്രവർത്തകൻ)

: ശ്രീ. മാത്യു പാമ്പാടി (മുതിർന്ന മാധ്യമ പ്രവർത്തകൻ)

 *ആശംസകൾ* 

: ശ്രീ. കെ.എം. രാധാകൃഷ്‌ണൻ (ചെയർമാൻ കാപ്കോസ്)

: ശ്രീ. അഡ്വ. റെജി സഖറിയ (എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം)

: ശ്രീമതി. ഡാലി റോയി (പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)

: ശ്രീ. റിച്ചാർഡ് വർഗ്ഗീസ് (എസ്.എച്ച്.ഒ., പാമ്പാടി)

: ശ്രീ. കുര്യൻ സഖറിയ (പ്രസിഡന്റ്, K.V.V.E.S.പാമ്പാടി യൂണിറ്റ്)

: ശ്രീ. എ. കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ)

കൃതഞ്ജത
: ശ്രീ. ജോവാൻ മധുമല (ട്രഷറാർ & ചീഫ് എഡിറ്റർ, പാമ്പാടിക്കാരൻ ന്യൂസ്)

🙏ഏവരെയും ക്ഷണിക്കുന്നു
أحدث أقدم