പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;61കാരന് ഇരട്ട ജീവപര്യന്തം തടവും പിഴയും


ഇടുക്കി ചെറുതോണിയിൽ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം പൊലീസിൽ അറിയിച്ചത്.

പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

أحدث أقدم