മൂന്നാം ഘട്ടത്തില്‍ ചില സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണം പരാജയപ്പെട്ടുവെന്നും ഇത് അത്യപൂര്‍വമായിട്ടാണ് പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയപ്പെടുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാൻ വി നാരായണൻ പറഞ്ഞു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയുംകൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്നും രാവിലെ 5.59നാണ് പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നത്. അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്.