ജമ്മു കശ്മീരിൽ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് സൈനികരാണ് വീരമൃത്യു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം. സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Previous Post Next Post