കോഴിക്കോട് മെഡിക്കൽ കോളെജ് തീപിടിത്തം; അഞ്ചംഗ മെഡിക്കൽ ടീം അന്വേഷിക്കും





കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കാൻ അഞ്ചുപേരടങ്ങുന്ന മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ഡിഎംഇ. പൂർണമായ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് നൽകുമെന്നും ഡിഎംഇ കെ.വി. വിശ്വനാഥൻ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളെജ് സൂപ്രണ്ട്, തൃശൂർ മെഡിക്കൽ കോളെജ് സൂപ്രണ്ട്, തൃശൂർ മെഡിക്കൽ കോളെജ് സർജറി വിഭാഗം പ്രെഫസർ, എറണാകുളം പൾമണോളജി എച്ച്ഒഡി, കൊല്ലം മെഡിക്കൽ കോളെജ് ഫോറൻസിക് ഹെഡ് എന്നിവരടങ്ങുന്ന ടീമാണ് അന്വേഷിക്കുക.
Previous Post Next Post