ഡെങ്കിപ്പനി വ്യാപകമാകുന്നു… രോഗബാധ കണ്ടെത്തിയത് 720 പേർക്ക്…


ഈ വർഷം ജനുവരി മുതൽ മേയ് വരെ ഡെങ്കിപ്പനി രോഗബാധ കണ്ടെത്തിയത് 720 പേർക്ക്. ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ രോ​ഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്

തിരൂർ തലക്കാട്, വെട്ടം, പുറത്തൂർ, മംഗലം, തിരുനാവായ പഞ്ചായത്തുകളിലായി 70 പേർക്ക് രോഗബാധയുണ്ടായി. വെട്ടം പഞ്ചായത്തിൽമാത്രം 17 പേർക്ക് രോഗബാധയുണ്ടായി. തിരൂർ നഗരസഭയിൽ ഗൾഫ് മാർക്കറ്റ് പരിസരത്തും ചെമ്പ്ര റോഡിലും സമീപപ്രദേശങ്ങളിലുമായി നിലവിൽ 14 പേർക്ക് രോഗബാധയുണ്ട്. താനാളൂരിൽ എട്ടുപേർക്ക് രോഗബാധ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ചുങ്കത്തറ, എടവണ്ണ, മങ്കട, കാളികാവ്, മേലാറ്റൂർ, വേങ്ങര എന്നിവിടങ്ങളിൽ രോഗബാധയുണ്ടായിട്ടുണ്ട്.


ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. പകൽസമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.


Previous Post Next Post