കോട്ടയം: വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ
ആരംഭിച്ചതായി സഹകരണ- തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടന്‍ തന്നെ
വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലാലി ജോര്‍ജ് , നഗരസഭാഗങ്ങളായ മാത്യു കുര്യന്‍, സിന്ധു
കറുത്തേടം, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.എസ്. ജയരാജ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബി. വിമൽ, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആര്‍. രൂപേഷ്, സംഘാടകസമിതി ചെയര്‍മാന്‍ ജോണി വര്‍ഗീസ്, കൺവീനർ പി.വി. പ്രദീപ് എന്നിവർ പങ്കെടുത്തു