കോഴിക്കോട്ട് നേരിയ ഭൂചലനം?; പ്രത്യേക ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ, വിദഗ്ധസംഘം എത്തും രാത്രി 7.30-ഓടെയാണ് ചലനം അനുഭവപ്പെട്ടത്



കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചിരുന്നുവെന്നും ഇ.കെ.വിജയൻ എംഎൽഎ  പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post