നക്ഷത്ര ഫലം 2025 മെയ് 18 മുതൽ 24 വരെ


🙏 സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
📞ഫോൺ   96563 77700

🟦അശ്വതി   :  രോഗശമനമുണ്ടാകും.  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കൽ വഴി  കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും . കടങ്ങള് വീട്ടുവാന് സാധിക്കും.

🟪ഭരണി    : ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  മ. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും. 

🟥കാർത്തിക   : സുഹൃത്തുക്കൾ വഴി  കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം. അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. 

🟩രോഹിണി  : ഏറ്റെടുത്ത ജോലികളിൽ നിന്ന് നേട്ടം, . അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക.  ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. 

🟧മകയിരം  : സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. ദീർഘ ദൂര യാത്രകൾ വേണ്ടിവരും വ്യവഹാരങ്ങളില് വിജയം. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം.  വിശ്രമം കുറഞ്ഞിരിക്കും . 

🟦തിരുവാതിര   :   സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 

🟪പുണർതം   :  ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 

🟥പൂയം  :  അനാവശ്യചിന്തകള് വര്ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും.  ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

🟩ആയില്യം  : വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങള്ക്കു സാദ്ധ്യത ,  പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. 

🟦മകം   : ഭൂമിയില് നിന്നുള്ള ആദായംലഭിക്കും, .വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും.  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. 

🟪പൂരം   : ഗുണഫലങ്ങള് ഒന്നൊന്നായി അനുഭവത്തില് വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും

🟩ഉത്രം  : തൊഴിലന്വേഷകർക്ക്  അനുകൂലഫലങ്ങള് പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. യാത്രകള് വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. 
🟧അത്തം    : ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.

🟧ചിത്തിര  :   പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും. 

🟧ചോതി    : സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് അനുകൂല ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. 

🟥വിശാഖം   :  ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും. ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മനസ്സിൽ  ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. 

🟥അനിഴം   : സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും.   തൊഴില്പരമായ യാത്രകള് വേണ്ടിവരും. ജലയാത്രകൾക്കു യോഗമുള്ള വാരമാണ് , . ശക്തമായിരുന്ന രോഗദുരിതം ശമിക്കും. 
🟥തൃക്കേട്ട  :  ദാമ്പത്യജീവിതത്തിൽ  സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട് ,  വിശ്രമം കുറവായിരിക്കും. 

🟦മൂലം   :  മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. 

🟦പൂരാടം   : പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. ഉപഹാരങ്ങൾ  ലഭിക്കും . അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് ജോലി കിട്ടുന്നതിന് സാദ്ധ്യത . 

🟦ഉത്രാടം   : കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. സുഹൃത്തുക്കളുടെ  സഹായം ലഭിക്കും. 

🟩തിരുവോണം   : ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധം ലഭിക്കും . ഗൃഹനിര്മാണത്തില് പുരോഗതി.  പൊതുരംഗങ്ങളില് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം . സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും. 

🟩അവിട്ടം  : . സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം,  മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. 

🟩ചതയം    : വിദ്യാഭ്യാസപരമായും തൊഴില്പരമായുംഉയര്ന്നവിജയം  കൈവരിക്കും. തൊഴിൽ പരമായ യാത്രകൾ വേണ്ടിവരും ,  ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. 

🟪പൂരുരുട്ടാതി  : വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം യാത്രകൾ നടത്തും   തൊഴിൽ പരമായ തടസങ്ങള് മാറും. 
🟪ഉത്രട്ടാതി    :  പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടാം. മേലധികാരികൾ  വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

🟪രേവതി   : അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ  പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.
Previous Post Next Post