സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഞായറാഴ്ച മാത്രം 8 മരണം



തിരുവനന്തപുരം: കാലവർഷം എത്തിയതിനു പിന്നാലെ സംസ്ഥാനത്തുടനീളം മഴക്കെടുതി രൂക്ഷം. ഞായറാഴ്ച മാത്രം മഴക്കെടുതിയിൽ സംസ്ഥാനത്ത് 8 മരണങ്ങൾ റിപ്പോർട്ടു ചെയ്തു.

അവസാനമായി റിപ്പോർട്ട് ചെയ്തത് കോഴിക്കോട് കോടഞ്ചേരിയിലാണ്. ഇലക്ട്രിക് പോസറ്റ് പൊട്ടിവീണ് മീൻ പിടിക്കാനിറങ്ങിയ സഹോദങ്ങൾ ഷോക്കേറ്റു മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.

വടകരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്ക് മരം വീണ് വയോധികൻ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ വില്യാപ്പള്ളി സ്വദേശി പവിത്രൻ (64) ആണ് മരിച്ചത്.

കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പ്രദീപ് (55) ആണ് മരിച്ചത്. പാലക്കാട് മഴക്കെടുതിയിൽപ്പെട്ട് രണ്ട് പേരും മരിച്ചു.

മീൻ പിടിക്കാൻ പോയ 48കാരനെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ് ശങ്കരൻ ആണ് മരിച്ചത്.

ഇടുക്കിൽ മരം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്.

കൊച്ചി വടുതലയിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. കൊറുങ്കോട്ട കായലിൽ നീന്തുന്നതിനിടെ വടുതല അനീഷ് (55) ആണ് ഒഴുക്കിൽപ്പെട്ടത്.
أحدث أقدم