ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 മരണം, 8 പേർക്ക് പരിക്ക്

 



ജയ്പൂർ: രാജസ്ഥാനിലെ ബികാനീറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 9 മരണം. 8 പേർക്ക് പരുക്കേറ്റു. ബികാനീർ നഗരത്തിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തെരക്കേറിയ മദർ മാർക്കറ്റിലാണ് സംഭവം.

കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. സ്വർണം, വെള്ളി ആഭരണങ്ങളുടെ നിർമാണ ജോലികൾ നടക്കുന്ന കടയിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കെട്ടിടം പൂർണമായും തകർന്നു.

നിരവധി പേരാണ് കെട്ടിട അവശിഷ്ടങ്ങൾ‌ക്കിടയിൽ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Previous Post Next Post