പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആർമിയില്‍ ഓഫിസർമാരാകാം.. 90 ഒഴിവുകള്‍…


        
ഇന്ത്യൻ ആർമിയിൽ പെർമനന്റ് കമ്മിഷൻ ഓഫിസർമാരായി ചേരാൻ ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സുവർണാവസരം. 10+2 ടെക്നിക്കൽ എൻട്രി സ്കീം (TES-54) 2025-ന്റെ 54-ാമത് കോഴ്സിലെ 90 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026 ജനുവരിയിൽ ആരംഭിക്കുന്ന ഈ കോഴ്സ്, അവിവാഹിതരായ ആൺകുട്ടികൾക്ക് എൻജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ സൈന്യത്തിൽ സ്ഥിരനിയമനവും നേടാനുള്ള അവസരം നൽകുന്നു. അപേക്ഷകർ www.joinindianarmy.nic.in വഴി 2025 ജൂൺ 12-ന് 12:00 PM-ന് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം

10+2 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സൈന്യത്തിൽ ടെക്നിക്കൽ ഓഫിസർമാരായി ചേരാൻ അവസരം നൽകുന്ന ടെക്നിക്കൽ എൻട്രി സ്കീം (TES) ഇന്ത്യൻ ആർമിയുടെ ഒരു പ്രധാന റിക്രൂട്ട്മെന്റ് പദ്ധതിയാണ്. വിജയകരമായി 4 വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും, തുടർന്ന് ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് റാങ്കിൽ പെർമനന്റ് കമ്മിഷനും നൽകും. അവിവാഹിതരായ ആണ്‍കൂട്ടികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.

വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) വിഷയങ്ങളോടെ 10+2/പന്ത്രണ്ടാം ക്ലാസ് 60% മാർക്കോടെ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ജെഇഇ മെയിൻസ്: അപേക്ഷകർ 2025-ലെ ജി ഇ ഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം. ജി ഇ ഇ മെയിൻസ് സ്കോർ, ഷോർട്ട്‌ലിസ്റ്റിംഗിന്റെ പ്രധാന മാനദണ്ഡമാണ്.

പ്രായപരിധി: 2006 ജൂലൈ 2-ന് മുമ്പോ 2009 ജൂലൈ 1-ന് ശേഷമോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്. അതായത്, 16½ മുതൽ 19½ വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ദേശീയത: ഇന്ത്യൻ പൗരന്മാർ അല്ലെങ്കിൽ നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ, അല്ലെങ്കിൽ 1962-ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ തിബത്തൻ അഭയാർത്ഥികൾ


Previous Post Next Post