
പൂര നഗരിയില്‍ തെക്കേ നടയില്‍ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തണമെന്ന് പൂരം കണ്‍ട്രോള്‍ റൂം മെഡിക്കല്‍ വിഭാഗം അറിയിച്ചു.