നാടിന് അഭിമാനമായി പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടന്നു



പാമ്പാടി : കഴിഞ്ഞ കുറെ കാലങ്ങളായി താല്ക്കാലികമായി പ്രവർത്തിച്ചിരുന്ന പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടത്തി 
 പാമ്പാടി ഹൈവേ പാർക്ക് മിനി കോൺഫറൻസ് ഹാളിൽ  പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുപ്പള്ളി M .L .A ചാണ്ടി ഉമ്മൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു
ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു പാമ്പാടിയെ ആദരിച്ചു.
എംജി സർവകലാശാല സിൻഡിക്കേറ്റംഗം റെജി സഖറിയ, വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ 
, മീഡിയ സെന്റർ പ്രസിഡന്റ് മാത്യു പാമ്പാടി, ട്രഷറർ ജോവാൻ മധുമല എന്നിവർ പ്രസംഗിച്ചു.
എല്ലാ ദിനപത്രങ്ങളുടെയും ,മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളുടെയും സേവനം പാമ്പാടി മീഡിയാ സെൻ്ററിൽ ലഭ്യമാണ് പാമ്പാടി പഞ്ചായത്ത് ഓഫീസിന് എതിർവശം ഉള്ള വി ടവറർ ബിൾഡിംഗിലാണ് മീഡിയാ സെൻ്റർ പ്രസ്സ് കോൺഫറൻസ് ഹാൾ പത്ര സമ്മേളനം  വിളിക്കാൻ ഉള്ള എല്ലാ ആധുനിക സംവിധാനവും പാമ്പാടി മീഡിയാ സെൻ്ററിൽ ഉണ്ട് 
أحدث أقدم