കൂരിയാട് ദേശീയ പാത ഇടിഞ്ഞതിനെത്തുടർന്ന് കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

മലപ്പുറം: കൂരിയാട് ദേശീയ പാത ഇടിഞ്ഞതിനെത്തുടർന്ന് കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കുണ്ട്. ഇരു കമ്പനികൾക്കും ഇനി തുടർ കരാറുകൾ നഷ്ടപ്പെടും. പ്രോജക്റ്റ് മാനേജർ എം. അമർനാഥ് റെഡ്ഡി, ടീം ലീഡർ ഓഫ് കൺസൾട്ടന്‍റ് രാജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഐഐടി പ്രൊഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്. ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും വീണതോടെ കാർ പൂർണമായും തകർന്നു.
Previous Post Next Post