കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു




കണ്ണൂര്‍: ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്.

കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടം. മണ്ണിടിഞ്ഞപ്പോൾ മതിൽ മറിഞ്ഞുവീണ് ബിയാസിന്‍റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ഉടനെ തന്നെ ബിയാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും മേൽ നടപടികൾ സ്വീകരിച്ചു.
أحدث أقدم